സ്ത്രീധനം മാത്രമല്ല നിരോധിക്കേണ്ടത്. പെണ്ണ് കാണൽ ചടങ്ങിന് തുടങ്ങും ഓരോരോ കോപ്പിലെ ചടങ്ങുകൾ. കൊട്ടകൾ നിറയെ ചോക്ലേറ്റും , ഡ്രസ്സുകളും , ഐഫോണും , സ്വർണ്ണ വളയും തുടങ്ങി സാധാരണക്കാരനായ ഒരു പുരുഷന് താങ്ങാവുന്നതിലുമപ്പുറമുള്ള ഭാരിച്ച ചെലവുകൾ.1/3
25 വർഷം മുമ്പ് ഭർത്താവ് മരിച്ച സ്ത്രീ , 25 വർഷം കഴിഞ്ഞാലും ചിരിക്കാൻ പാടില്ല. തലേകെട്ടുകാരുടെ ഭാര്യമാർ മരിച്ചാൽ മൂന്നാംപക്കം പെണ്ണുകെട്ടാം ..ഇഷ്ടം പോലെ ജീവിക്കാം..!! ആഹാ..എന്തു നല്ല മനോഹരമായ ആചാരങ്ങൾ..! ഉസ്താദേ, നിങ്ങളീ പറഞ്ഞ കാര്യം നാലായി മടക്കി പോക്കറ്റിലിട്ട് സ്ഥലം വിട്ടോളൂ...
വീട്ടിൽ വെച്ചുള്ള പ്രസവം ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്.. രണ്ട് ജീവനുകൾ വെച്ചുള്ള കളിയാണ്... ജനന സർട്ടിഫിക്കറ്റ് കുറച്ച് വൈകിപ്പിക്കുന്നത് തന്നെയാണ് നല്ലത്.. സർട്ടിഫിക്കറ്റ് കിട്ടില്ലെന്ന് ഭയന്നെങ്കിലും , ഈ രീതി അനുകരിക്കാതിരിക്കുമല്ലോ...